shock

നെടുംകുന്നം: കണ്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ജലനിധി പദ്ധതിയുടെ മോട്ടോറിന്റെ എർത്ത് വയറിൽ നിന്ന് പശുവിനും രക്ഷിക്കാനെത്തിയ ഉടമ ഇടത്തിനാട്ടുപടി നെട്ടൻപ്ലാക്കൽ ബേബിച്ചനും വൈദ്യുതാഘാതമേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഇടത്തിനാട്ടുപടി കണ്ടത്തിലായിരുന്നു സംഭവം. മോട്ടോർ പുരയ്ക്ക് സമീപം കെട്ടിയ പശു കുഴഞ്ഞു വീഴുന്നത് കണ്ട് വഴിയാത്രക്കാരനാണ് ബേബിച്ചനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ബേബിച്ചൻ പശുവിനെ പിടിച്ചപ്പോൾ വൈദ്യുതാഘാമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് മോട്ടോർപുരയിലെ ഫ്യൂസുകൾ ഊരിമാറ്റിയ ശേഷമാണ് പശുവിനെ രക്ഷിച്ചത്.