ചങ്ങനാശേരി: മടുക്കുംമൂട്ടിൽ വാക്ക് തർക്കത്തെ തുടർന്ന് വീട് അടിച്ചു തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. വടക്കേക്കര പുതുപ്പറമ്പിൽ ജിറ്റോ വർഗീസ് ( 23), ചെത്തിപ്പുഴ ചൂരപ്പറമ്പിൽ സിനോ സിബിച്ചൻ (21), കുരിശുംമൂട് തകിടിപ്പറമ്പിൽ ഷെമീർ ഷാജി (25) എന്നിവരാണ് അറസ്റ്റിലായത്. മടുക്കുംമൂട് പള്ളിപ്പറമ്പിൽ നൗഷാദിന്റെ വീടിന്റെ വീടിനു നേരെയാണ് അക്രമണം ഉണ്ടായത്. വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും അടിച്ചു തകർക്കുകയും വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ , വോക്‌സ് വാഗൺ എന്നിവ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നൗഷാദിന്റെ മക്കളും പ്രതികളും തമ്മിലുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.