കട്ടപ്പന: കൊവിഡിനെ കരുതലോടെ നേരിടാമെന്ന് ഓർമിപ്പിച്ച് പുറത്തിറക്കിയ ചേഞ്ച് യുവർസെൽഫ് എന്ന ഗാനത്തിന് നവമാദ്ധ്യമങ്ങളിൽ മികച്ച സ്വീകരണം. ഒരു കൊറോണേറിയൻ ഫങ്കി പാട്ട് എന്ന വിശേഷണത്തോടെ സീരിയൽ നടൻ ശരൺ പുതുമന സംവിധാനം ചെയ്ത ഗാനം നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. കൈയെത്തും ദൂരത്ത് എന്ന സീരിയലിലെ താരങ്ങളാണ് ഗാനത്തിൽ അഭിനേതാക്കൾ. എല്ലാവരും അവരവരുടെ വീടുകളിൽ നിന്നു ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഗാനം തയാറാക്കിയിരിക്കുന്നത്. ഹാരിസ് മുഹമ്മദ് ബാബു സംഗീതവും വി.പി ശ്രീകാന്ത് ഗാനരചനയും നിർവഹിച്ചിരിക്കുന്നു. പ്രകാശ് ബാബു, അഷിത പ്രകാശ്, നീതു നടുവത്തേട്ട് എന്നിവരാണ് ഗായകർ. ഇവർ അവരവരുടെ ഫോണുകളിൽ പാടി റെക്കോർഡ് ചെയ്യുകയായിരുന്നു. ചിക്കു സംഗീത്, രാഹുൽ ശങ്കർ എന്നിവരാണ് ചിത്രസംയോജനം. ഡിസൈനിംഗ്ദീപക് തിച്ചൂർ. ശരൺ പുതുമന, വൈഷ്ണവി സായികുമാർ, സജേഷ് കണ്ണോത്ത്, കൃഷ്ണപ്രിയ, ആനന്ദ് കുമാർ, ലാവണ്യ നായർ, മനീഷ സയസിംഗ്, മഞ്ജു വിജീഷ്, ഗീത നായർ, പത്മനാഭൻ തമ്പി, ഇന്ദുലേഖ, അനിഖ അരുൺ, മാനസ്വി സജേഷ് എന്നിവരാണ് അഭിനേതാക്കൾ.