കട്ടപ്പന: സമ്പൂർണ നിയന്ത്രണമുള്ള ഞായറാഴ്ച തുറന്നുപ്രവർത്തിച്ച കട്ടപ്പനയിലെ ഓൺലൈൻ ഔട്ട് ലെറ്റുകൾ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എത്തി അടപ്പിച്ചു. ഞായറാഴ്ചകളിൽ സ്ഥാപനങ്ങൾ തുറക്കരുതെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇന്നലെ ഔട്ട്‌ലെറ്റുകൾ തുറന്നതോടെ ഭാരവാഹികൾ സ്ഥലത്തെത്തി പ്രതിഷേധിച്ചത്. തുടർന്ന് ജീവനക്കാർ കടകൾ പൂട്ടി സ്ഥലം വിടുകയായിരുന്നു. സർക്കാർ നിർദേശം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണന്നും തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമേ സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളൂവെന്ന് ഭാരവാഹികൾ ജീവനക്കാരെ അറിയിച്ചു. കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.