കോട്ടയം : ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 18.56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതായുള്ള സമ്മതപത്രം പി.എസ്.ഷിനോ മന്ത്രി വി.എൻ.വാസവന് കൈമാറി. കളക്ടർ എം.അഞ്ജന, എ.ഡി.സി (ജനറൽ) അനീസ് ജി, ബി.ഡി.ഒമാരായ സുജിത്, ഷരീഫ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ റാം എന്നിവർ പങ്കെടുത്തു.