കോട്ടയം: യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ പലരും യോഗ ചെയ്യുന്നവരാണ്. എന്നാൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്തി നമ്മുടെ അടുത്ത തലമുറയെ രക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും ഹരി പറഞ്ഞു. പാലാ മണ്ഡലം കമ്മറ്റിയുടെ യോഗാദിനാചരണം ഹരി ഉദ്ഘാടനം ചെയ്തു.