തിരുവഞ്ചൂർ : എസ്.എൻ.ഡി.പി യോഗം ആറുമാനൂർ 1339 നീറിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ 1മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് യു.കെ ഗോപി ഊന്നുകല്ലുങ്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഷിജു പുൽക്കുന്നേൽ, വനിതാസംഘം പ്രസിഡന്റ് മിനി ഷാജി കിഴക്കേപ്പാറേഞ്ഞാലിൽ, നിത്യ സുമേഷ്, അഞ്ജലിജയൻ ( രവിവാര പാഠശാല അദ്ധ്യാപികമാർ ), ശാഖാ യോഗം ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.