കോട്ടയം: യുവജനങ്ങൾ കേരളത്തിന്റെ ശക്തി സ്രോതസെന്ന് തോമസ് ചാഴികാടൻ എംപി. കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ അൻമ്പത്തിയൊന്നാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലഘട്ടത്തിൽ യുവാക്കൾ സമൂഹത്തിന് ചെയ്ത സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവ.ചിഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനവും സുവനീർ പ്രകാശനവും കൊവിഡ് മഹാമാരിയെ തുടർന്ന് ആറുമാസത്തേക്ക് കൂടി നീട്ടിവെച്ചതായി സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അറിയിച്ചു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ.ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, വിജി എം.തോമസ്, ജോസഫ് സൈമൺ, അഡ്വ.റോണി മാത്യു എന്നിവർ പ്രസംഗിച്ചു.