road

കോട്ടയം: ടാറിഗ് ഇളകി വലിയ കുഴികൾ, ഒപ്പം ചെളിയും വെള്ളക്കെട്ടും. നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കുള്ള റോഡ് പൂർണമായും തകർന്നനിലയിലാണ്. ഇതോടെ കൊവിഡ് വാക്‌സിൻ എടുക്കാൻ എത്തുന്നവർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്. ഏഴു വർഷം മുൻപാണ് നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്‌ക്കുള്ള കണ്ണാടിക്കടവ് - കൊടൂർ റോഡ് അവസാനമായി ടാർ ചെയ്‌തത്. അന്ന് മൂന്നു ലക്ഷം രൂപ മുടക്കി ആശുപത്രിയ്‌ക്കുള്ളിലേയ്‌ക്കുള്ള റോഡ് ടൈൽ ചെയ്‌തു മനോഹരമാക്കിയിരുന്നു. റോഡ് തകർന്നതോടെ ആശുപത്രിയിലേയ്ക്ക് കാൽനടയായി മാത്രമാണ് ആളുകൾ എത്തുന്നത്. മഴ കനത്താൽ കാൽനടയാത്രയും സാധ്യമാകില്ല എന്നതാണ് അവസ്ഥ.

നവീകരിക്കണം

ആശുപത്രിയും റോഡും നവീകരിക്കണം. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. ഇവിടെ 25 കിടക്കകളും ലാബും ഒരുക്കി നവീകരണ പ്രവർത്തനം അടിയന്തരമായി നടത്തണം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉയർത്തണം.

അനീഷ് വരമ്പിനകം

ജില്ലാ ചേയർമാൻ

സോഷ്യൽ വെൽഫെയർ ഫോറം'