കട്ടപ്പന: തൊപ്പിപ്പാള എസ്.എൻ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പ്രവാസികളും കോട്ടയം സ്വദേശികളുമായ വിജയ് കുമാർ, ജോമോൻ ജോസഫ്, സുനിൽ ജോസ്, അരുൺ ഗോവിന്ദ്, അമൽ ജെയിംസ് എന്നിവരാണ് 12 ഫോണുകൾ വാങ്ങി നൽകിയത്. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ.എസ്. ബിജു, പ്രിൻസിപ്പൽ വൈശാഖ് പി, പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, മാനേജ്‌മെന്റ് സെക്രട്ടറി വി.വി. ഷാജി, പി.ടി.എ. പ്രതിനിധി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.