കോട്ടയം: ദേശീയ വായനദിനത്തോടനുബന്ധിച്ച് ,വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സോഷ്യൽ ആനിമേറ്റർ ഹാർമീസ് ബിജിയുടെയും,സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലിടയൻ ഇടവക വികാരി ഫാ.ജോസ് ലിൻ പീടിയേക്കലിൽ നിന്നും ഗുഡ്‌ഷെപ്പേർഡ് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീബ ജോസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഇടവക സജീവപ്രവർത്തകരായ ടി.ജെ ജോസഫ്, വി.എം സേവൃർ എന്നിവർ പങ്കെടുത്തു.