പാലാ: കൊവിഡ് ദുരിതബാധിതരെ സഹായിക്കാൻ ലയൺസ് ക്ലബുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ലയൺസ് ഡിസ്ട്രിക്ട് പി.ആർ.ഒ അഡ്വ.ആർ മനോജ് പാലാ പറഞ്ഞു. പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബ് സന്മനസ് കൂട്ടായ്മയ്ക്ക് നൽകിയ ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്മനസ് കൂട്ടായ്മക്കു വേണ്ടി ജോർജ് സന്മനസ് കിറ്റുകൾ ഏറ്റുവാങ്ങി. സെക്രട്ടറി ആൽബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂർ, അഡ്വ. ജോസഫ് കണ്ടത്തിൽ, അഡ്വ. ജോസഫ് ടി. ജോൺ, അനിൽ വി നായർ എന്നിവർ പ്രസംഗിച്ചു.