ചങ്ങനാശേരി: ബോട്ടുജെട്ടി മുതല്‍ തോട്ടാരശേരിമുക്കുവരയുള്ള ജലപാതയിലെ പോള നീക്കി. മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച മൂന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് പോളവാരല്‍ നടത്തിയത്. ഇവിടെ നിന്നു വാരിയ പോള മാര്‍ക്കറ്റ് ബൈപാസിന്റെ വശത്ത് തള്ളിയത് റോഡിലേക്ക് നിരക്കുന്ന സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് മാറ്റണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു. കൂടാതെ പണ്ടകശാലക്കടവ് തോട്ടിലും പച്ചക്കറി ചന്തയിലെ അറുപതില്‍ തോട്ടിലും പോള തിങ്ങിയ നിലയിലാണ്. മഴ കനത്ത് ഒഴുക്ക് ശക്തിപ്പെട്ടാല്‍ ഈ തോടുകളിലെ പോള ജലപാതയിലെത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.