കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചതായി പി.സി. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘമാണ് പ്രവർത്തിക്കുന്നത്. ജോൺ ബ്രിട്ടാസ് ഈ സംഘത്തിലുണ്ട്. പിണറായി പറയേണ്ട കാര്യങ്ങൾ ഇവരാണ് തീരുമാനിക്കുന്നതെന്നും ജോർജ് ആരോപിച്ചു. കെ.സുധാകരനെതിരെ പിണറായിയുടെ പത്രസമ്മേളനം മ്ലേച്ഛം. ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമായിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ പറയാമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്താണ് ഇരിക്കുന്നതെന്ന് പിണറായി മറന്നു. സുധാകരൻ കെ. പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് വന്നതാണ് പിണറായിക്ക് ഹാലിളകാൻ കാരണം.