കോട്ടയം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പൊലീസും ആർട്ട് ഓഫ് ലീവിംഗും സംയുക്തമായി ജില്ലയിലെ സ്റ്റുഡന്റ്‌ലീ പൊലീസ് കേഡറ്റുകൾക്കായി ഓൺലൈൻ യോഗ പരിശീലനം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തി. യോഗ പരിശീലന പ്രോഗ്രാം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സുനിൽകുമാർ എ.യു ഉദ്ഘാടനം നിർവഹിച്ചു. ആർട്ട് ഓഫ് ലീവിംഗ് പ്രതിനിധികളായ അഡ്വ:വി.ആർ.ബി നായർ, അരുൺ എന്നിവർ ക്ലാസുകൾ നയിച്ചു. എസ്.പി.സി അസി.ജില്ലാ നോഡൽ ഓഫീസർ ജയകുമാർ.ഡി മറ്റ് പൊലീസ് ഒഫീഷ്യലുകൾ എന്നിവർ പങ്കെടുത്തു.