പാലാ: ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചക്ര സ്തംഭന സമരത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. പാലാ മണ്ഡലത്തിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ സമരം നടന്നു. വിവിധ ഇടങ്ങളിൽ നടന്ന സമരത്തിന് സി.പി.ഐ ജില്ല സെക്രട്ടേറിയേറ്റ് അംഗം ബാബു കെ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, സി.പി.എം ഏരിയ സെക്രട്ടറി പി.എം ജോസഫ്, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാർ, സി.ഐ.റ്റി.യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു, കെ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി, സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ, കെ.കെ ഗിരീഷ്, നിർമിതി കേന്ദ്രം എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ജെ ബിനോ, ജയൻ ആര്യപ്പാറ , റ്റി.ബി ബിജു, ബിജു തോമസ്, എം.റ്റി സജി, എൻ.എസ് സന്തോഷ്,പി.എൻ പ്രമോദ്,ജോസ്‌കുട്ടി ജോസഫ്, കൗൺസിലർ സാവിയോ കാവുകാട്ട്,സിബി ജോസഫ്, പി.കെ രവികുമാർ, കെ.ബി അജേഷ്, ടോമി മാത്യു എന്നിവർ നേതൃത്വം നൽകി