കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം പുസ്തക ചർച്ചയും കഥയരങ്ങും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മാനേജിംഗ് എഡിറ്റർ എസ്.സരോജം അദ്ധ്യക്ഷയായി. ഔസേഫ് ചിറ്റക്കാടിന്റെ 'അരയാൽ ദൈവവും ഏഴു ദൂതന്മാരും ' എന്ന ലേഖന സമാഹാരം രാജേഷ് ചിറപ്പാട് അവതരിപ്പിച്ചു. സന്ദീപ് സലിം,ഡോ.വി.ആശാലത, രാജേഷ് കെ.എരുമേലി, സി.പി.ശ്രീരേഖ പവനൻ, വിനോദ് വെള്ളായണി, പി.കെ.ജലജാമണി, ബാലു പൂക്കാട്, ഏലിയാമ്മ കോര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ ഔസേഫ് ചിറ്റക്കാട് മറുപടി പറഞ്ഞു. കഥയരങ്ങിൽ അർച്ചന എസ്, രാധാകൃഷ്ണൻ കാര്യക്കുളം, സീനു പൊൻകുന്നം, രാജൻ താന്നിക്കൽ, സഹീറ എം, സന്തോഷ് വി.ജെ, വിജയലക്ഷ്മി വി.എസ്, ബീന ശ്രീനിലയം, ജോർജുകുട്ടി താവളം, ഖദീജ ഉണ്ണിയമ്പത്ത്, ഫാസിൽ അതിരമ്പുഴ, ശ്രീപ്രകാശ് ഒറ്റപ്പാലം, ഇ.പി.മോഹനൻ ഓണംതുരുത്ത്, ഡോ.മുഹമ്മദ് സുധീർ, മേമ്മുറി ശ്രീനിവാസൻ ,സ്വപ്ന ജയൻസ്, കെ.കെ.പടിഞ്ഞാറെപ്പുറം എന്നിവർ പങ്കെടുത്തു. വിൻസന്റ് പെരുങ്കടവിള, ബാലു പൂക്കാട് എന്നിവർ കഥകൾ അവലോകനം ചെയ്തു. നയനൻ നന്ദിയോട് സ്വാഗതവും കെ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു