വാഴൂർ: കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന വ്യക്തികളിൽ രോഗലക്ഷണമുള്ള എല്ലാവർക്കും ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനമൊരുങ്ങി. പരിശോധനാ കിയോസ്‌ക് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം പ്രദേശത്ത് താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമാണ് നിലവിൽ എല്ലാ ദിവസവും ആന്റിജൻ പരിശോധന ലഭ്യമായിരുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ശ്രീകാന്ത് പി.തങ്കച്ചൻ, ഡി.സേതുലക്ഷ്മി ,പഞ്ചായത്ത് അംഗങ്ങളായ ജിജി നടുവത്താനി,നിഷ രാജേഷ്, സൗദാ ഇസ്മയിൽ, ആർ.അജിത് കുമാർ,മെഡിക്കൽ ഓഫീസർ ഡോ.സ്മിത എന്നിവർ പങ്കെടുത്തു.