കോട്ടയം: മുട്ടിൽ മരംമുറി വിവാദം മൂടി വയ്ക്കാൻ മുഖ്യമന്ത്രി കെ.പി.സി.സി പ്രസിഡന്റുമായി ബോധപൂർവ്വം വാഗ്വാദം ഉണ്ടാക്കി രക്ഷപ്പെടാനുള്ള വിഫല ശ്രമം നടത്തുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എം.എൽ.എ ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം ഗുഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് , എം.ജെ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.