കട്ടപ്പന: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിലും ഇന്ധന വില വർദ്ധനക്കെതിരെ നടന്ന സമരം സി..പി..എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും കർഷക സമരത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന ചർച്ച ചിന്തകൻ പ്രൊഫ. എം.എം. നാരായണനും അമരാവതി ജ്വലിക്കുന്ന ഓർമകൾ എന്ന പരിപാടി സാമൂഹിക പ്രവർത്തകൻ കെ.എ. മണിയും ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, ജോസ് വെട്ടിക്കുഴ, ഭാസി കുറ്റിക്കാട്, കെ.എ. നാരായണൻ, രാജീവ് മൂലമറ്റം, എം.സി. ബോബൻ, സുകുമാരൻ അടിമാലി, ശോഭനാകുമാരി, ശ്യാംകുമാർ ഇടുക്കി, അഡ്വ. ദീപു, അജീഷ് തായില്യം, റോണക്ക് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. സുഗതൻ കരുവാറ്റ, കെ.ജയചന്ദ്രൻ, മോബിൻ മോഹൻ എന്നിവർ നേതൃത്വം നൽകി.