ചങ്ങനാശേരി: നാലുവയസുകാരനായ കൊച്ചുമകനെ കളിപ്പിച്ചു കൊണ്ട് വീട്ടുമുറ്റത്തിരുന്ന വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയിട്ട് കഴുത്തിൽ കിടന്ന മൂന്നരപവന്റെ സ്വർണ്ണമാല തട്ടിയെടുത്തു. കുറിച്ചി ചെമ്പുചിറപൊക്കത്തിൽ സാവിത്രിയമ്മയുടെ (74) കഴുത്തിൽ കിടന്ന മാലയാണ് കവർന്നത് . ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. കണ്ണിൽ മുളകുപൊടി പോയതോടെ ഇരുവരും മുറ്റത്തേക്ക് വീണു. ഉറക്കെ നിലവിളിച്ചപ്പോൾ വീട്ടിൽ നിന്ന് മകൻ സിനുവും സമീപവാസികളും ഓടിയെത്തി. അപ്പോഴേക്കും കള്ളൻ രക്ഷപ്പെട്ടിരുന്നു. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സാവിത്രിയമ്മയും കൊച്ചുമകനും സമീപത്തെ ആശുപത്രിയിൽ ചികിത്സതേടി.