വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയിൽപെടുത്തി 1851-ാം നമ്പർ ഉദയനാപുരം ശാഖയുടെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് വിതരണ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മനോജ്, സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, പി.എൽ. ഷാജി , വി.സി.സുനിൽ കുമാർ, എസ്.പത്മനാഭൻ, പ്രസന്നകുമാരി, സുധർമ്മ എന്നിവർ പ്രസംഗിച്ചു.