വൈക്കം : എസ്.എൻ.ഡി.പി യോഗം 120-ാം നമ്പർ തലയാഴം ശാഖയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊവിഡ് വ്യാപനം മൂലം തൊഴിലില്ലാതെ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ രണ്ട് യുവാക്കളാണ് ഇതിനാവശ്യമായ ഫണ്ട് നല്കിയത്. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, ശാഖ സെക്രട്ടറി രാജേന്ദ്രൻ, തങ്കമ്മ മോഹനൻ, വി.ഡി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.