വൈക്കം : ഇന്ധന വിലവർദ്ധനവിനെതിരെ ഭാരതീയ നാഷണൽ ജനതാദൾ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ. പി. ഭാസ്‌ക്കരൻ., തോമസ്, ലിജോ ജോർജ്ജ്, കെ. മുരളീധരൻ, പി. ടി. തോമസ്, മോഹനൻ ചക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.