വൈക്കം : വെസ്റ്റ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ കൈതാങ്ങിൽ പഠനകിറ്റുകൾ. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മേഖലകളിലെ വിദ്യാർത്ഥികളാണ് ഇവിടെ അധികവും. 1 മുതൽ 10 വരെ ക്ലാസുകളിലെ 74 വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ നല്കിയത്. ഏഴാം ക്ലാസ് വിദ്യാർത്ഥി അമൽ ജിത്തിന്റെ പിതാവ് കലാജിത്ത് വാങ്ങിയ പച്ചക്കറി കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്.രേഖ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ വാർഡ് കൗൺസിലർ ബി. രാജശേഖരൻ, മുൻ നഗരസഭ ചെയർമാൻ ബിജു വി കണ്ണേഴൻ, കൗൺസിലർ അശോകൻ വെള്ളവേലി, പ്രഥമ അധ്യാപിക കെ.മിനി, പ്രിൻസിപ്പാൽ കെ.എൻ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.