മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം കൂട്ടിക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ പി. ജീരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ കൗൺസിലർ കെ.എസ് രാജേഷ്, ചിറക്കടവ് വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എം.വി ശ്രീകാന്ത്,ശാഖാ സെക്രട്ടറി ടി.വി പ്രസാദ്, യൂണിയൻ കമ്മിറ്റി അംഗം കെ.സി രവി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം.ആർ പ്രസന്നൻ, മധുസൂദനൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് അജിതാ സാനു,സെക്രട്ടറി പുഷ്പാ ശിവൻ എന്നിവർ പങ്കെടുത്തു