muyal

കോട്ടയം: വിപണി സാദ്ധ്യതയേറുള്ള മുയൽകൃഷി ജില്ല മുഴുവൻ വ്യാപിപിക്കുന്നതിന്റ ഭാഗമായി കർഷക കോൺഗ്രസിന്റ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി മുയൽ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് നിർവഹിച്ചു. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷി വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. മുയൽ ഇറച്ചിയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ അവശ്യമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. തങ്കച്ചൻ കല്ലുപുര, ലിബിൻ ജോർജ് പരവംപറമ്പിൽ, എബിൻ കെ. രാജു, സാബു, ബേബി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.