ചങ്ങനാശേരി: മഹാത്മാ നേച്ചർ ആന്റ് അനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 27ന് വൈകുന്നേരം 5 മുതൽ 7 വരെ പോഷകതോട്ടം നിർമ്മാണവും പരിപാലനവും എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലാ കൃഷി വകുപ്പ് മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം ക്ലാസ് നയിക്കും. പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ 9447600614 നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. വിവിധതരത്തിലുള്ള പോഷകതോട്ടങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും പരിപാലിക്കുന്നതിനെക്കുറിച്ചും അറിവു ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാമെന്ന് മഹാത്മാ നേച്ചർ ആന്റ് അനിമൽ കൺസർവേഷൻ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.