കോട്ടയം: മുട്ടിൽ മരംമുറി കേസ് ജുഡീഷ്യൽ അന്വേഷണമോ, ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണമോ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യു . ഡി. എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 83 പഞ്ചായത്തിലും സർക്കാർ ഒാഫീസുകൾക്ക് മുന്നിൽ നാളെ 11 ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ധർണയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റിന് മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ നിർവ്വഹിക്കും