vaccination

കോട്ടയം : ഇന്ന് 25 കേന്ദ്രങ്ങളില്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്ത 18-44 പ്രായത്തിലുള്ളവര്‍ക്ക് കൊവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ചങ്ങനാശേരി ജനറല്‍ ആശുപത്രി, മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍, കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍, മെഡിക്കല്‍ കോളേജ് , കുറവിലങ്ങാട് ആശുപത്രി, ആറ്റാമംഗലം പാരിഷ് ഹാള്‍, പാലാ ആശുപത്രി, പാമ്പാടി ആശുപത്രി, രാമപുരം കമ്യൂണിറ്റി ഹാള്‍, വൈക്കം താലൂക്ക് ആശുപത്രി, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍ എന്നിവടങ്ങളിൽ വാക്സിനേഷൻ നടക്കും.