ചങ്ങനാശേരി: കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാൻ വീട്ടിലെത്തിച്ചപ്പോൾ പ്രതിഷേധവുമായി അയൽക്കാർ. മാടപ്പള്ളി കൊഴുപ്പക്കളം ഭാഗത്ത് കുരിയാനിമറ്റം കൊച്ചു കുട്ടൻ (73) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് രണ്ടു മണിക്കൂർ മൃതദേഹം ആംബുലൻസിൽ വയ്‌ക്കേണ്ടിവന്നു. തുടർന്ന് പൊലീസ്, ആരോഗ്യ വിഭാഗം അധികൃതർ ഇടപെട്ട് മൃതദേഹം വീട്ടുവളപ്പിൽ ഉച്ചയോടെ സംസ്‌കരിച്ചു. ഭാര്യ: അംബിക. മക്കൾ:സുനിൽ, സുമ,സുനിത. മരുമക്കൾ: രാജി, വിശ്വനാഥ്, അൻസാരി