അടിമാലി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് അടിമാലിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സൈക്കിൾ ചവിട്ടി പ്രതിഷേധം.
യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.200 ഏക്കർ മുതൽ അടിമാലി വരെയുള്ള നാലര കിലോമീറ്റർ ദൂരം പ്രതിഷേധ സൂചകമായി പ്രവർത്തകർ സൈക്കിൾ ചവിട്ടി.ഡി സി സി ജനറൽ സെക്രട്ടറി കെ ഐ ജീസസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം .എ അൻസാരി,നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, കെ കൃഷ്ണമൂർത്തി, അജയ് എം എസ് തുടങ്ങിയവർ പങ്കെടുത്തു.