nss

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് സമ്മേളനം 24ന് രാവിലെ 10 ന് എൻ. എസ് . എസ് ആസ്ഥാനത്ത് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടത്തുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. കൊവിഡ് 19 പ്രതിരോധത്തിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളും കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഒഫ് കോർപ്പറേറ്റ് അഫയേഴ്‌സിന്റെ സർക്കുലറുകളിലെ വ്യവസ്ഥകളും നിലനിൽക്കുന്നതിനാലാണ് ഓൺലൈനിൽക്കൂടി ബഡ്ജറ്റ് സമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.