കറുകച്ചാൽ: ശാന്തിപുരം മേഖലയും പനയമ്പാല പ്രദേശവും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റോഡായ കൊണ്ടോടിപ്പടി ഇഞ്ചക്കുഴി റോഡിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്ക്, ജോസഫ് ജെ.കൊണ്ടോടി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, രവി വർഗീസ് നെടുങ്ങാടപ്പള്ളിൽ, ഗോപാലകൃഷ്ണൻ, സാബു തോമസ്, ബാബു ഇഞ്ചക്കുഴി എന്നിവർ നേതൃത്വം നൽകി. ജോസഫ് ജെ.കൊണ്ടോടി, തങ്കച്ചൻ തുമ്പിക്കാക്കുഴിയിൽ, ബിജി മരങ്ങാട്ട് എന്നിവർ ഭൂമി വിട്ടുനൽകിയതോടെയാണ് ഇഞ്ചക്കുഴി നിവാസികളുടെ വികസനസ്വപ്നം പൂവണിഞ്ഞത്. കൊവിഡിന്റെ മാനദണ്ഡപ്രകാരം പ്രദേശവാസികൾ ശ്രമദാനത്തിൽ പങ്കെടുത്തു.