രാമപുരം: മാർ അഗസ്തീനോസ് കോളേജിന് യു.ജി.സി അംഗീകാരമായ 2(എഫ്) ലഭിച്ചു. ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനത്തിന് വേണ്ട എല്ലാവിധ നിബന്ധനകളും പാലിക്കപ്പെട്ടു എന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ അംഗീകാര പത്രമാണ് ഈ സർട്ടിഫിക്കറ്റ്. മാർ അഗസ്തീനോസ് കോളേജ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങളുടെ ഒരു പൊൻ പടവ് കൂടി കരസ്ഥമാക്കിയിരിക്കുകയാണെന്ന് പ്രിൻസിപ്പാൾ ഡോ. ജോയ് ജേക്കബ് പറഞ്ഞു. പി.ടി.എ. യോഗത്തിൽ മാനേജർ ഫാ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പ്രസംഗിച്ചു.