പാലാ: കൊവിഡിനെതിരെ ജാഗ്രത കൈവെടിയരുതെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
പാലാ ഗവ.ആയുർവേദ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
ഓൺലൈൻ യോഗാ പരിശീലന പരിപാടി നഗരസഭ ഉപാദ്ധ്യക്ഷ സിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു വി.തുരുത്തൻ, ഡോ ശ്രീലത, ഡോ.ബിനോജ് .കെ ജോസ് എന്നിവർ പ്രസംഗിച്ചു. നെല്ലിയാനി ലയൺസ് ക്ലബ് ഭാരവാഹികൾ സമ്മാനിച്ച മാസ്‌കുകൾ ഷാജു വി.തുരുത്തൻ ഏറ്റുവാങ്ങി ആശുപത്രിക്ക് കൈമാറി.