കുമരകം: പരുക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച വനിത പഞ്ചായത്ത് അംഗത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചികിത്സാ ചെലവും തുടർ സംരക്ഷണവും ഏറ്റെടുക്കാതെ മടങ്ങിയതിനെതിരെയാണ് "ആരോ " എന്ന സംഘടനയുടെ അംഗം ജോബിൻ കുമരകം പഞ്ചായത്ത് അംഗം ദിവ്യാ ദാമോദരനെതിരെ പരാതി നൽകിയത്. ജില്ലാ മൃഗാശുപത്രിയിൽ എത്തി ആവശ്യപ്പെട്ട 10,000 രൂപ നൽകാത്തതിലുള്ള പ്രതികാരവും നവമാദ്ധ്യമങ്ങളിൽ കൂടി തന്നെ അപകീർത്തിപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയതുമാണ് തനിക്കെതിരെയുള്ള പരാതിക്കു പിന്നിലെന്ന് ദിവ്യ പറയുന്നു.