പൊൻകുന്നം: റോഡ് നിർമ്മാണ തൊഴിലാളികൾ തമ്മിൽ കൈയേറ്റവും ചീത്തവിളിയും. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പൊൻകുന്നം-പുനലൂർ ഹൈവേ നിർമ്മാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളാണ് മുളയണ്ണൂർപ്പടിയിൽ സംഘർഷമുണ്ടാക്കിയത്. മദ്യലഹരിയിൽ തൊഴിലാളികൾ അസഭ്യം പറയുന്നതും സംഘർഷമുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.