ksrtc

പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയിലെ 43 ബസുകളില്‍ 13 എണ്ണം അധികൃതര്‍ തിരിച്ചെടുത്തു. ഇതോടെ ബസുകളുടെ എണ്ണം 30 ആയി ചുരുങ്ങി. ഈ മാസം ആദ്യമാണ് അധികൃതര്‍ ബസുകള്‍ തിരിച്ചെടുത്തത്. നിലവില്‍ 33 സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിന് 39 ബസുകള്‍ വേണം. മണക്കടവ്, പെരിക്കല്ലൂര്‍, വഴിക്കടവ് തുടങ്ങിയ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് രണ്ട് ബസുകള്‍ ആവശ്യമാണ്. ബസുകള്‍ എന്തുകൊണ്ടാണ് തിരിച്ചെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍വീസ് നടത്തുവാന്‍ പറ്റാത്ത വിധം കേടുപാടുകള്‍ ഉണ്ടെങ്കില്‍ പകരം ബസുകള്‍ അനുവദിക്കുമെന്ന് മാത്രമാണ് സര്‍ക്കുലറില്‍ പറയുന്നത്.