പാലാ: കൊവിഡിന്റെ മൂന്നാം തരംഗം വ്യാപകമാകാതിരിക്കാൻ യുവശക്തി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് (എം) അൻപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി ജില്ലയിലെ 51 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലാ ഭരണങ്ങാനം സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു .
സ്‌കൂൾ ഹെഡ്മാസ്റ്റർ ജോജി എബ്രഹാം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു വല്ലനാട്ട്, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ സുനിൽ പയ്യപ്പള്ളി, സക്കറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ,തോമസുകുട്ടി വരിക്കയിൽ, ശ്രീകാന്ത് എസ് ബാബു , ബാജയോ ജോയി, പി.ടി.എ പ്രസിഡന്റ് ജോഷി നെല്ലിക്കുന്നേൽ,സ്റ്റാഫ് സെക്രട്ടറി റോബിൻ പോൾ, വിനീഷ് രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.