അടിമാലി: കേരളത്തിലെ വ്യാപാര സമൂഹത്തെ ലോക്ക് ഡൗൺ അതീവ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. വ്യാപര മേഖലയുമായി ബന്ധമുള്ള തൊഴിലാളികൾ, വാഹന ഉടമകൾ, വാഹന തൊഴിലാളികൾ, എന്നിവർ വരുമാനം ഇല്ലാതെ ആത്മഹത്യയുടെ വക്കിലാണ്. അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ൂരപയുടെ സ്റ്റോക്ക് നശിച്ചവരും അനവധിയാണ്. ലോക്ക് ഡൗൺ കാലത്തെ ബാങ്ക് പലിശ പൂർണ്ണമായി ഒഴിവാക്കുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും സാമ്പത്തിക സഹായം ചെയ്യുക , പലിശ രഹിത വായ്പ അനുവദിക്കുക എന്നിവ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. വ്യാപാരികൾക്ക് എതിരെ നടക്കുന്ന ഭീമമായ പിഴ ഈടാക്കുന്നതും ഈ നിവൃത്തികേടിന്റെ സമയത്ത് ആശാസ്യമല്ല.കൊവിഡ് ബാധിച്ച് മരിച്ചതും വലിയ ചിലവേറിയ ചികത്സയ്ക്ക് വിധേയരായ വ്യാപാരികളുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായും ജില്ല പ്രസിസന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ പി. ഹസ്സൻ ഭാരവാഹികളായ സണ്ണി പൈമ്പിള്ളിൽ, നജീബ് ഇല്ലത്ത് പറമ്പിൽ , ജയിംസ് മാത്യു, കെ.ആർ. വിനോദ്, ബാബുലാൽ , ഷാജി കണ്ടച്ചാലിൽ, തങ്കച്ചൻ ,രമേശ് എന്നിവർ അറിയിച്ചു