പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി. കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം ലൈബ്രറിയിൽ സംഘടിപ്പിച്ച വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രൊഫ സാജൻ പാലമറ്റം വായനദിന സന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് പി.എൻ പണിക്കർ അനുസ്മരണം നടത്തി. ഭാരവാഹികളായ അഡ്വ സണ്ണി ഡേവിഡ്, സി കെ ഉണ്ണികൃഷ്ണൻ, റോയി ഫ്രാൻസീസ്, എബ്രാഹം ജോസഫ് ഐരാറ്റുകടവിൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്യുന്നു.