കട്ടപ്പന: അടിമാലികുമളി ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന 3 യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി എട്ടാംമൈലിന് സമീപമാണ് അപകടം. എതിർദിശയിൽ നിന്നെത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്നു തെന്നിമാറിയ കാർ വീട്ടുമുറ്റത്ത് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി അപകടത്തിൽപെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമണി പൊലീസ് മേൽനടപടി സ്വീകരിച്ചു.