വാടകക്കെട്ടിത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് കാഞ്ഞിരപ്പള്ലി ഫയർസ്റ്റേഷൻ

കാഞ്ഞിരപ്പള്ളി: വാടക കെട്ടിടം,അവിടെ നിന്നുതിരിയാൻ ഇടവുമില്ല. ഒപ്പം ദുരിതങ്ങൾക്ക് നടുവിൽ ജോലി ചെയ്ത് 45 ജീവനക്കാരും. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന്റെ ഒരു പൊതുചിത്രം ഇതാണ്. 1980ലാണ് കാഞ്ഞിരപ്പള്ലി ഫയർസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ പേട്ടക്കവലയിലെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. വാടകകെട്ടിടത്തിന് 1500 ൽ താഴെ മാത്രമാണ് വിസ്തീർണ്ണം. എൻ.എച്ച് 220ൽ പാമ്പാടിയ്ക്കും പീരുമേടിനും ഇടയിലുള്ള ഏക ഫയർ സ്റ്റേഷനാണ് കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ. കാഞ്ഞിരപ്പള്ളിയെ കൂടാതെ സമീപ താലൂക്കുകളായ, മീനച്ചിൽ; റാന്നി, പീരുമേട് എന്നിവിടങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.

പൊതുമരാമത്ത് കനിയണം

കാഞ്ഞിരപ്പള്ളി മണിമല റോഡിൽ മണ്ണാറക്കയം അസലം ഭാഗത്ത് ഇരുപത് സെന്റ് സ്ഥലം ഫയർ സ്റ്റേഷനായി കണ്ടെത്തിയിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് കനിഞ്ഞാൽ മാത്രമേ പദ്ധതി മുന്നോട്ടുപോകൂ.