പനയമ്പാല: പനയമ്പാല വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനാവശ്യത്തിന് മൊബൈൽ ഫോൺ ചലഞ്ച് നടന്നു. ഫോണുകളുടെ വിതരണ ഉദ്ഘാടനം ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ ഗ്രാമപഞ്ചായത്തംഗം ജെയ്‌മോൾ ടോമിയ്ക്ക് നൽകി നിർവഹിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഫോണുകൾ സ്‌പോൺസർ ചെയ്തത്. അഡ്വ.തോമസ്‌കുട്ടി തോമസ്, ബിനു മൂഴിക്കൽ, സന്തോഷ് കാട്ടുകുന്നേൽ, ജോ മൂഴിക്കൽ, ജോയിച്ചൻ കല്ലുപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.