ചങ്ങനാശേരി: ഇന്ധന വില വർദ്ധനവിനെതിരേ കേരളാ കോൺഗ്രസ് ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി മാപ്പിളശ്ശേരി, സന്തോഷ് ആന്റണി, എൽസമ്മ ജോബ്, സുമാ ഷൈൻ, ആർ. ശശിധരൻ നായർ, ജോസുകുട്ടി നെടുമുടി, കെ.എൻ ശശി തുടങ്ങിയവർ പങ്കെടുത്തു.