വൈക്കം : ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലേക്ക് കൂപ്പുകുത്തിയ കായലോര ബീച്ചിന് പുനർജീവനേകാൻ എം.എൽ.എയുടെ ഇടപടെൽ. സി.കെ.ആശ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ബീച്ചിന്റെ വികസനത്തിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരുടെ സംഘം ബീച്ച് സന്ദർശിച്ചു. വിനോദസഞ്ചാര വകുപ്പിനും കായികവകുപ്പിനുമാണ് റിപ്പോർട്ട് നൽകുന്നത്. 9 കോടിയാണ് ബീച്ചിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയത്. ഡി.പി.ആർ തയ്യാറാക്കാനെത്തിയ സംഘത്തിനൊപ്പം മുനിസിപ്പൽ ചെയർപേഴ്സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാർ തുടങ്ങിയവരും ബീച്ച് സന്ദർശിച്ചു. ബീച്ചിന്റെ ശോചനീയാവസ്ഥ ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്.

സന്ദർശകർക്കായി ഒരുക്കുന്നത്

പെഡൽ ബോട്ടുകൾ

സ്പീഡ് ബോട്ടുകൾ

വാട്ടർസ്കൂട്ടർ

കളിക്കളം

" ബീച്ചിന്റെ വികസനവും പരിപാലനവും നഗരസഭയുടെ മുഖ്യ അജണ്ടയായി പരിഗണിക്കും. നാട്ടുകാർക്കൊപ്പം പുറത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തരത്തിൽ ബീച്ചിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

രേണുക രതീഷ്, നഗരസഭ ചെയർപേഴ്സൺ