വൈക്കം : കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കായി പ്രത്യേക ധനസഹായ അപേക്ഷകൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് എക്സി.ഓഫീസർ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 1000/- രൂപയുടെ രണ്ടാംഘട്ട കൊവിഡ് ആശ്വാസ ധനസഹായം ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കും.