petrol

കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജോസഫ്) കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ് ഒാഫീസിന് മുന്നിൽ കിണ്ണംകൊട്ടി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ പി.കുര്യന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, സ്റ്റിയറിംഗ് കമ്മറ്റി അംഗം എ.ബി പൊന്നാട്ട്, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് , രാജൻ കുളങ്ങര, സാബു എൻ. ജി, ഉണ്ണി വടവാതൂർ, പ്രമോദ് ക്യഷണൻ നായർ , പുഷ്ക്കരൻ എന്നിവർ പ്രസംഗിച്ചു.