നെടുംകുന്നം: ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി സർക്കാർ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും കാശ്മീർ ജനതയ്ക്ക് സാധാരണ ജീവിതം ലഭ്യമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ആണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ പറഞ്ഞു. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുംകുന്നത്ത് ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണത്തോട് അനുബന്ധിച്ച് ഗവ. ആയുർവ്വേദ ആശുപത്രി പരിസരത്ത് തെങ്ങും തൈ നട്ടു. എൻ.ഹരി, കെ.സി മോഹൻദാസ്, ഗോപിനാഥൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വീണ ജി. നായർ, ശ്രീജ മനു എന്നിവർ പങ്കെടുത്തു.